പ്രവീ നായർ
A human, whom, your eyes may dislike, but heart can't.
Tuesday, March 21, 2023
ഇന്നുമാ മാവുകൾ പൂക്കണൊണ്ട്
ഉണ്ണി മാങ്ങകൾ ചില്ലയിൽ തൂങ്ങണൊണ്ട്
ഇന്നും പറങ്കികൾ പൂക്കണൊണ്ട്
ഉണ്ണികൾ നാണം മറയ്ക്കാതെ ആടണൊണ്ട്
ഇന്നുമാ മരത്തില് മൈനയുണ്ട്
ഇന്നുമാ തോട്ടില് ആമ്പലുണ്ട്
പൂക്കൾ അംബരം നോക്കി ചിരിക്കണുണ്ട്
ഇന്നുമാ തൊടികളിൽ തുമ്പയുണ്ട്
തുമ്പയിൽ തേൻ തേടും തുമ്പിയുണ്ട്
ഇന്നുമീ നാട്ടില് ബാല്യമുണ്ട്
അവർ കാണാതെ, കേൾക്കാതെ പോകണൊണ്ട്.
Sunday, April 17, 2016
ഒരു വെണ്ണിലാക്കടൽ കടഞ്ഞ പോൽ
കാലം കനിഞ്ഞ കണ്മണി
പാൽമണം ചോലും നിൻ ചുണ്ടിൽ
വിരിയുന്നോരായിരം പുഞ്ചിരി
അതുകാണ്‍കെ അമ്മതൻ നെഞ്ചിൽ
കിനിയുന്നു സ്നേഹത്തിൻ ജീവാമ്രിതം
ഇടറുന്ന നിൻ പദമൂന്നിടാൻ
തപമായിരുന്നെൻ മാറിടം
നിന്റെ കുഞ്ഞിളം പല്ലിനാൽ
വേദനിച്ചിടാന്‍ കൊതിച്ചെൻ കവിൾത്തടം
പറയാതെ ഇന്നു നിൻ മാനസം
ഞാൻ കാണുന്നു നിന്റെ കണ്‍കളിൽ
ഒരു മാത്ര നിന്റെ മാനസം
സ്വപ്‌നങ്ങൾ പെയ്തുറങ്ങിടാൻ
തേടുന്നു ഞാൻ രാഗകന്യക
സ്വരങ്ങളാൽ നെയ്ത കബളം
അടരാതെ എൻ മാറിൽ ഒരുജന്മം
ഒരു തൂവലായിടേണം നിൻ തനു
അതിനായി നോമ്പ് നോറ്റിടും
ഇനി എന്നും എന്റെ മാനസം
മദ്യമായിരുന്നെന്നുമെൻ പ്രിയ സഖി
മദ്ധ്യേ ഞാനിതാ പോകുന്നവൾ വഴിഓർമമായുന്ന നേരത്തു മൽസഖി
ഓർത്തുവെക്കുവാനായ് ചിലതോതിടാം
തൊട്ടുണർത്തുവാനാകാത്ത നിദ്രതൻ തൊട്ടിലിൽ ഞാൻ ഉറങ്ങി കിടക്കവെ
രണ്ടു നീർമണികൾ അടരാൻ ഇടറിടും
ഈറനാംമിഴികൾ കൊണ്ടുഴിഞ്ഞെന്നെനീ
അന്ന് ഒരു മാത്ര വലംവെക്കണം
അന്ന് ഒരു മാത്ര വലംവെക്കണം
നാല് പൂക്കളെൻ മാറിലെറിയണം
നാലഞ്ചു നാൾ കൂടി മൂകമായീടണം
ഞാൻ മറന്നൊരു തണലായി മാറുവാൻ
എന്നിലില്ലാത്ത മധുരം ചൊരിയുവാൻ
തെങ്ങു വേണ്ടൊരു തേന്മാവു വേണമെൻ
പട്ടടയിൽ നീ നട്ടു നനയ്ക്കുവാൻ
മാറ് അറിയാഞ്ഞൊരെൻ ഉണ്ണിതൻ പാദങ്ങൾ
മാവിലേറുന്നതെൻ ആത്മാവ് കാണണം
അന്ന് നാളിലാ മാവിൽ നിന്നാദ്യമായ്
മാമ്പഴം ഒന്ന് മണ്ണിൽ അടരവേ
രണ്ടു നീർ മണികൾ മിഴിയിൽ പൊടിയണം
പണ്ടോരമ്മതൻ മിഴികളിൽലെന്നപൊൽ
കണ്ടു സന്തോഷമാകുമെൻ ആത്മാവിൻ
മുക്തിയായിടും കുറ്റബോധക്കയത്തിൽ നിന്നാദ്യമായ്
Subscribe to:
Posts (Atom)