Sunday, April 17, 2016


ഒരു വെണ്ണിലാക്കടൽ  കടഞ്ഞ പോൽ  
കാലം കനിഞ്ഞ കണ്മണി 
പാൽമണം ചോലും നിൻ ചുണ്ടിൽ  
വിരിയുന്നോരായിരം പുഞ്ചിരി 
അതുകാണ്‍കെ അമ്മതൻ നെഞ്ചിൽ 
കിനിയുന്നു സ്നേഹത്തിൻ  ജീവാമ്രിതം 
ഇടറുന്ന നിൻ പദമൂന്നിടാൻ   
തപമായിരുന്നെൻ  മാറിടം 
നിന്റെ കുഞ്ഞിളം പല്ലിനാൽ  
വേദനിച്ചിടാന്‍ കൊതിച്ചെൻ കവിൾത്തടം  
പറയാതെ ഇന്നു നിൻ മാനസം 
ഞാൻ കാണുന്നു നിന്റെ കണ്‍കളിൽ 
ഒരു മാത്ര നിന്റെ മാനസം 
സ്വപ്‌നങ്ങൾ  പെയ്തുറങ്ങിടാൻ  
തേടുന്നു ഞാൻ രാഗകന്യക 
സ്വരങ്ങളാൽ നെയ്ത കബളം 
അടരാതെ എൻ മാറിൽ ഒരുജന്മം 
ഒരു തൂവലായിടേണം നിൻ തനു 
അതിനായി നോമ്പ് നോറ്റിടും 
ഇനി എന്നും എന്റെ മാനസം 

2 comments:

സുധി അറയ്ക്കൽ said...

കൊള്ളാം.ആശംസോൾസ്‌!!!

പ്രവീ നായർ said...

താങ്ക്സ് സുധി ��